തൃശൂർ: കഴിഞ്ഞ പത്തുവർഷമായി ജില്ല നേരിടുന്ന വികസനമുരടിപ്പ് യുഡിഎഫ് സർക്കാർ മാറ്റിയെഴുതുമെന്നു മന്ത്രി സണ്ണി ജോസഫ്. തൃശൂർ പൂരം ഉൾപ്പടെയുള്ള സാംസ്കാരികപൈതൃകങ്ങളുടെ സംരക്ഷണത്തിനു സർക്കാർ പ്രത്യേക പരിഗണന നൽകും. മഴക്കാലപ്രതിസന്ധികളിലും രോഗങ്ങളിലും ജനങ്ങൾക്കു താങ്ങായി കോണ്ഗ്രസ് പ്രവർത്തകർ നിലകൊള്ളണമെന്നും സണ്ണി ജോ സഫ് ആവശ്യപ്പെട്ടു.
വൈദ്യുതിമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി ഡിസിസി ഓഫീസിലെത്തി യ മന്ത്രിയെ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഷാളണിയിച്ചു സ്വീകരിച്ചു. നേതാക്കളായ ഒ.അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.ബി.ശശികുമാർ, കെ. വി. ദാസൻ, സുനിൽ അന്തിക്കാ ട്, ജോണ് ഡാനിയൽ, സിജോ കടവിൽ, വി. സുരേഷ് കുമാർ, കെ.കെ. ബാബു, കെ.എച്ച്. ഉസ്മാൻഖാൻ, പി.കെ. രാജൻ, ബൈജു വർഗീസ്, കെ.ബി. ജയറാം, ഷാഹിദാ റഹ്മാൻ, കെ. അജിത്ത് കുമാർ, ജിജോ കുരിയൻ, ജിയോ ഫോക്സ്, സന്തോഷ് ഐത്താടൻ, ഹരീഷ് മോഹൻ, ഗോകുൽ ഗുരുവായൂർ എന്നിവർ പങ്കെടുത്തു.